Sunday, January 6, 2008

Finally...

എന്തിന് എന്ന ചോദ്യം പലപ്രാവശ്യം നമ്മോടു തന്നെ ചോടികേണ്ടി വരുന്ന ജീവിത സാഹചര്യങ്ങള്‍.. അതിനോളം മാനസികമായി മനുഷനെ തളര്‍ത്തുന്ന വേറൊന്നില്ല. എന്തിന്. ജീവന്‍റെ കണിക ശരീരത്തില്‍ നിലനിര്‍ത്തുന്ന ആത്മാവ് അല്ലെങ്ങില്‍ ജീവാംശം എന്നൊക്കെ പറയാവുന്ന ആ ദൈവീകമായ കണികയാണ് മനസ്സ് എന്ന് നാം വിളിക്കുനത്. അതിന്‍റെ ദൈവീകത തെളിയിക്കാനെന്നോണം നമ്മുടെ നിയന്ത്രണത്തിന് അതീതമായ, അതിന്റേതായ പ്രവര്‍ത്തന രീതി . ചിന്തകള്‍ പലപോലും നമ്മുടെ പിടിയിലല്ലാതെ പോകുന്ന നിമിഷങ്ങള്‍, നാം അറിയാതെ അറിയാതെ ചിന്തിച്ചും ആഗ്രഹിച്ചും അറിഞ്ഞും പോകുന്ന അവസരങ്ങള്‍. ആ ചിന്തകളുടെ നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി അതിന്‍റെ അടിമകളായ നമ്മളും ...

4 comments:

Anonymous said...

നമ്മുടെ ചിന്തകളുടെയും തീരുമാനങ്ങളുടെയും ഫലങ്ങള്‍ നമ്മള്‍ തന്നെ അനുഭവിച്ചല്ലേ പറ്റൂ..നമ്മുടെ പിടിയിലല്ലാതെ ആണ് സംഭവിച്ചത്‌ എങ്കിലും നമുക്ക് അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ല..എന്തിന്..എന്തിന് ..ചോദ്യങ്ങള്‍ അവശേഷിക്കുന്നു..ഉത്തരം തേടുന്നു..ഇപ്പോഴും..

WolverinE said...

ഉത്തരങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ്‌ ജീവിതം. ഉത്തരങ്ങള്‍ കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ ഒന്നും ബാക്കിയില്ല. ഒന്നും തന്നെ. ആ ഉത്തരങ്ങളില്‍ ചെന്നെത്താനുള്ള പാതയാണ് ജീവിതം, അതിലെ അനുഭവങ്ങള്‍, നാം കാണുന്ന മനുഷ്യര്‍. എല്ലാം എന്നെങ്ങിലുമൊരിക്കല്‍് നമ്മെ തേടിയെത്തുന്ന ആ ഉത്തരങ്ങളെ കാണുമ്പോള്‍ അവയെ തിരിച്ചറിയാനുള്ള നിമ്മിതങ്ങള്‍ മാത്രം.

Anonymous said...

goto google and type raving wolverine

Anonymous said...

Hey, that is great :D :D