Thursday, July 17, 2008

തലക്കെട്ടില്ലാത്ത കവിത ....


അറിയാമെനിക്കീ പാതതന്‍ മറുവശം
ചെന്നെതുകില്ലിതൊരു സ്വപ്നതീരത്തിലും

കാല്‍വെയ്പതും മരുഭൂമി
കാണ്മതും മരുഭൂമി
കേള്പതും മരുഭൂമി

ഈ ദിനത്തിന്‍ ഒടുക്കം
മരിക്കുന്ന ചിന്തകള്‍
സംസ്കരിക്കാന്‍, ഞാന്‍ തേടും
ശ്മശാനം കത്തിരിപു‌ എനിക്കായ്
ഈ വഴിക്കൊടുവില്‍ .

ജീവിതം കോമാളി
ഭ്രാന്തനാം കോമാളി
ചിരിക്കുന്നു‌ ക്രൂരമായ്
മനുഷന്‍ കരയുമ്പോള്‍

വെച്ചുനീട്ടുനിതാ സ്വപ്‌നങ്ങള്‍
ബഹുവര്‍ണ്ണ സ്വപ്‌നങ്ങള്‍
എനിക്കോ ഈ സ്വപ്‌നങ്ങള്‍
മായതന്‍ ജല്പനം
കണ്തുറന്നീടുകില്‍ മായുമീ സ്വപ്‌നങ്ങള്‍


കുളിര്ക്കാറ്റിന്‍ കല്പ്പടി
ചവിട്ടുന്നതെങ്ങനെ
സ്വപ്നത്തിന്‍ ചിറകാല്‍
പറക്കുനതങ്ങനെ

മുന്നോട്ടു പോകയാണീവഴി -
മാത്രമെന്‍ കണ്ണ്മുന്നില്‍ ,
കാലടിപ്പാടുകള്‍ പതിയുന്നു
മരുഭൂവിന്‍ പൂഴിയില്‍ .
മണ്ണിലോ വിന്നിലോ മാഞ്ഞുപോം -
ക്കാലടിപ്പടുകള്‍ പതിയുന്നു
മനസ്സിന്‍റെ കായല്‍പരപ്പില്‍ , അടിത്തട്ടില്‍ .


കാണാമെനികെന്‍ യാത്രയുടെ-
യന്ത്യം , മരുഭൂവിന്‍ മറുപുറം
ഈവഴിക്കപ്പുറം .തിരഞ്ഞെടുത്തിന്നുഞ്ഞാ-
നീജീവിത പാത.
ചിതയോരുക്കെന്‍ ചിന്തകള്‍ക്കായ്‌
ചിതയോരുക്കെന്‍ സ്വപ്നങ്ങള്‍ക്കായ്‌

Tuesday, July 8, 2008


മരണമെന്ന ദൈവ ദൂതന്‍
വരണമെന്ന ചിന്തകള്‍
മുഴുകി നീങ്ങും നാളുകള്‍
മുഴങ്ങും സ്വര്‍ഗ്ഗ കാഹളം

മാറ്റമെന്ന മാരുതന്‍
കടപുഴക്കി ചിന്തകള്‍
മാറിവന്ന നാളുകള്‍
മറന്നുപോയ താളുകള്‍

അടഞ്ഞു പോയ കണ്ണുകള്‍
തുറന്നതില്ല മാനസം
അടച്ചുവെച്ച നാളുകള്‍
അറിഞ്ഞു വന്ന വീഴ്ചകള്‍

വീഴുന്നുതിന്നീ മാനവന്‍
ഉയര്‍ന്നു പോയ പടികളില്‍
വിടര്‍ന്നു വന്ന കണ്ണുകള്‍
വിവര്‍ണമായി മിഴികളും

യാത്ര പോയ കാലമേ
തിരിച്ചു നല്‍കു നാളുകള്‍
യാതനക്ക് മോചനം
യാചനയ്ക്കു പ്രതിഫലം

വിടര്‍ന്നു നിന്ന കുസുമമേ
അടര്‍ന്നു പോയ ഇതളുകള്‍
വീണു പോയ വീഥികള്‍
വരില്ല പോയ നാളുകള്‍

മരണമെന്ന ദൈവ ദൂതന്‍
വരണമെന്ന ചിന്തകള്‍
മുഴുകി നീങ്ങും നാളുകള്‍
മുഴങ്ങും സ്വര്‍ഗ്ഗ കാഹളം