Showing posts with label Poems. Show all posts
Showing posts with label Poems. Show all posts
Thursday, July 17, 2008
തലക്കെട്ടില്ലാത്ത കവിത ....
അറിയാമെനിക്കീ പാതതന്‍ മറുവശം
ചെന്നെതുകില്ലിതൊരു സ്വപ്നതീരത്തിലും
കാല്‍വെയ്പതും മരുഭൂമി
കാണ്മതും മരുഭൂമി
കേള്പതും മരുഭൂമി
ഈ ദിനത്തിന്‍ ഒടുക്കം
മരിക്കുന്ന ചിന്തകള്‍
സംസ്കരിക്കാന്‍, ഞാന്‍ തേടും
ശ്മശാനം കത്തിരിപു എനിക്കായ്
ഈ വഴിക്കൊടുവില്‍ .
ജീവിതം കോമാളി
ഭ്രാന്തനാം കോമാളി
ചിരിക്കുന്നു ക്രൂരമായ്
മനുഷന്‍ കരയുമ്പോള്‍
വെച്ചുനീട്ടുനിതാ സ്വപ്‌നങ്ങള്‍
ബഹുവര്‍ണ്ണ സ്വപ്‌നങ്ങള്‍
എനിക്കോ ഈ സ്വപ്‌നങ്ങള്‍
മായതന്‍ ജല്പനം
കണ്തുറന്നീടുകില്‍ മായുമീ സ്വപ്‌നങ്ങള്‍
കുളിര്ക്കാറ്റിന്‍ കല്പ്പടി
ചവിട്ടുന്നതെങ്ങനെ
സ്വപ്നത്തിന്‍ ചിറകാല്‍
പറക്കുനതങ്ങനെ
മുന്നോട്ടു പോകയാണീവഴി -
മാത്രമെന്‍ കണ്ണ്മുന്നില്‍ ,
കാലടിപ്പാടുകള്‍ പതിയുന്നു
മരുഭൂവിന്‍ പൂഴിയില്‍ .
മണ്ണിലോ വിന്നിലോ മാഞ്ഞുപോം -
ക്കാലടിപ്പടുകള്‍ പതിയുന്നു
മനസ്സിന്‍റെ കായല്‍പരപ്പില്‍ , അടിത്തട്ടില്‍ .
കാണാമെനികെന്‍ യാത്രയുടെ-
യന്ത്യം , മരുഭൂവിന്‍ മറുപുറം
ഈവഴിക്കപ്പുറം .തിരഞ്ഞെടുത്തിന്നുഞ്ഞാ-
നീജീവിത പാത.
ചിതയോരുക്കെന്‍ ചിന്തകള്‍ക്കായ്
ചിതയോരുക്കെന്‍ സ്വപ്നങ്ങള്‍ക്കായ്
Tuesday, July 8, 2008
മരണമെന്ന ദൈവ ദൂതന്‍
വരണമെന്ന ചിന്തകള്‍
മുഴുകി നീങ്ങും നാളുകള്‍
മുഴങ്ങും സ്വര്‍ഗ്ഗ കാഹളം
മാറ്റമെന്ന മാരുതന്‍
കടപുഴക്കി ചിന്തകള്‍
മാറിവന്ന നാളുകള്‍
മറന്നുപോയ താളുകള്‍
അടഞ്ഞു പോയ കണ്ണുകള്‍
തുറന്നതില്ല മാനസം
അടച്ചുവെച്ച നാളുകള്‍
അറിഞ്ഞു വന്ന വീഴ്ചകള്‍
വീഴുന്നുതിന്നീ മാനവന്‍
ഉയര്‍ന്നു പോയ പടികളില്‍
വിടര്‍ന്നു വന്ന കണ്ണുകള്‍
വിവര്‍ണമായി മിഴികളും
യാത്ര പോയ കാലമേ
തിരിച്ചു നല്‍കു നാളുകള്‍
യാതനക്ക് മോചനം
യാചനയ്ക്കു പ്രതിഫലം
വിടര്‍ന്നു നിന്ന കുസുമമേ
അടര്‍ന്നു പോയ ഇതളുകള്‍
വീണു പോയ വീഥികള്‍
വരില്ല പോയ നാളുകള്‍
മരണമെന്ന ദൈവ ദൂതന്‍
വരണമെന്ന ചിന്തകള്‍
മുഴുകി നീങ്ങും നാളുകള്‍
മുഴങ്ങും സ്വര്‍ഗ്ഗ കാഹളം
Friday, April 18, 2008
മേഖമെന്‍ മനസ്സിനെ മൂടുന്നു, ഓര്‍മകളുടെ പെരുമഴായാല്‍
പ്രേമമുരുവിടന്‍ ഞാന്‍ കടഞ്ഞ വാക്കുകളാല്‍
വിട പറഞ്ഞു ജീവിതം
നന്ദി പറയാന്‍ ഞാന്‍ എടുത്ത വാക്കുകളാല്‍
മാപ്പ് പറഞ്ഞു ജീവിതം
പ്രേമനന്ദിക്കിടയിലുള്ള വാക്കുകളാല്‍
ഒരുഹോമാഗ്നികൂട്ടി ജീവിതം
ആ അഗ്നിയില്‍ ഹോമിച്ചു ഞാന്‍
സ്വാര്‍ത്ഥംമാം എന്‍ ജീവിതം
-------------------------------------------
നഷ്ട സ്വപ്നങ്ങളേ
നിങ്ങള്‍ക്കായ് മയങ്ങുന്നു ഞാന്‍
നഷ്ട സ്വപ്നങ്ങളേ
നിങ്ങളാല്‍ ഉണരുന്നു ഞാന്‍
നഷ്ട സ്വപ്നങ്ങളേ
നിങ്ങള്‍ക്കായ് സ്വസിക്കുനു ഞാന്‍
നഷ്ട സ്വപ്നങ്ങളേ
നിങ്ങളാല്‍ മരിക്കുന്നു ഞാന്‍
വിട പറഞ്ഞു ജീവിതം
നന്ദി പറയാന്‍ ഞാന്‍ എടുത്ത വാക്കുകളാല്‍
മാപ്പ് പറഞ്ഞു ജീവിതം
പ്രേമനന്ദിക്കിടയിലുള്ള വാക്കുകളാല്‍
ഒരുഹോമാഗ്നികൂട്ടി ജീവിതം
ആ അഗ്നിയില്‍ ഹോമിച്ചു ഞാന്‍
സ്വാര്‍ത്ഥംമാം എന്‍ ജീവിതം
-------------------------------------------
നഷ്ട സ്വപ്നങ്ങളേ
നിങ്ങള്‍ക്കായ് മയങ്ങുന്നു ഞാന്‍
നഷ്ട സ്വപ്നങ്ങളേ
നിങ്ങളാല്‍ ഉണരുന്നു ഞാന്‍
നഷ്ട സ്വപ്നങ്ങളേ
നിങ്ങള്‍ക്കായ് സ്വസിക്കുനു ഞാന്‍
നഷ്ട സ്വപ്നങ്ങളേ
നിങ്ങളാല്‍ മരിക്കുന്നു ഞാന്‍
Monday, March 24, 2008
See to believe.
I closed my eyes and i closed my ears.
I close my heart , trying not to believe.
Seeing is believing , i've heard.
I've seen , I've felt , I've bled seeing.
Seeing is believing , i've heard.
I've seen , I've felt , I've bled seeing.
Nor the blood grazing my cheek
Nor the throbbing in my ears
Nor the darkness in my eyes
Noting pinches me awake.
Tell me god, in your twisted logic,
Can i not believe if i choose to ?
Thursday, February 14, 2008
കഥ പോലൊരു കവിത
ഒഴുക്കില്‍ പെട്ട് ആടി ഉലഞ്ഞു സഞ്ചരിക്കുന്ന ഒരു തോണിയാണ് ജീവിതം. അതിലിരുന്നു ദൂരെ മാത്രം കാണുന്ന കരയിലെ കിനാവുകള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ വിഡ്ഢികള്‍.
പുകച്ചുരുളുകളില്‍ പിടിച്ചു മുന്നോട്ടു പോകാന്‍ നോക്കിയ ഞാന്‍ വിഡ്ഢി .
ഒന്നാഞ്ഞടിക്കുന്ന കാറ്റിനുപോലും എടുത്തു മാറ്റാവുന്ന ചവിടുപടികളെ ജീവിതത്തില്‍ എനികുണ്ടായിരുനോളൂ എന്നോര്‍ക്കുമ്പോള്‍.... കഴിഞ്ഞു പോയ ജീവിതത്തിലെ ഈടുകള്‍ എങ്ങനെ ഞാന്‍ താണ്ടി എന്നോരല്ഭുതം .
പറക്കുന്ന പക്ഷികള്‍ നീന്തുന്ന മ്ലസ്യങ്ങളെ കണ്ടു മോഹിക്കുന്നത് പോലെ , നമ്മുടെ ആഗ്രഹങ്ങള്‍
ഒന്നും കൊണ്ടു തൃപ്തി വരാത്ത മനസ്സേ , എന്തിനോ പുറകെ പായുന്ന മനസ്സേ ,തുറക്കു കണ്ണുകള്‍. കാണൂ വിക്രിതമാം ലോകത്തെ. കാണൂ നിന്‍ ലൌകീക നേട്ടങ്ങളെ .
തുടരും ......
പുകച്ചുരുളുകളില്‍ പിടിച്ചു മുന്നോട്ടു പോകാന്‍ നോക്കിയ ഞാന്‍ വിഡ്ഢി .
ഒന്നാഞ്ഞടിക്കുന്ന കാറ്റിനുപോലും എടുത്തു മാറ്റാവുന്ന ചവിടുപടികളെ ജീവിതത്തില്‍ എനികുണ്ടായിരുനോളൂ എന്നോര്‍ക്കുമ്പോള്‍.... കഴിഞ്ഞു പോയ ജീവിതത്തിലെ ഈടുകള്‍ എങ്ങനെ ഞാന്‍ താണ്ടി എന്നോരല്ഭുതം .
പറക്കുന്ന പക്ഷികള്‍ നീന്തുന്ന മ്ലസ്യങ്ങളെ കണ്ടു മോഹിക്കുന്നത് പോലെ , നമ്മുടെ ആഗ്രഹങ്ങള്‍
ഒന്നും കൊണ്ടു തൃപ്തി വരാത്ത മനസ്സേ , എന്തിനോ പുറകെ പായുന്ന മനസ്സേ ,തുറക്കു കണ്ണുകള്‍. കാണൂ വിക്രിതമാം ലോകത്തെ. കാണൂ നിന്‍ ലൌകീക നേട്ടങ്ങളെ .
തുടരും ......
Subscribe to:
Posts (Atom)