Friday, October 24, 2008

സംഗീതം

അടഞ്ഞ മനസ്സിന്‍റെ വാതിലുകള്‍ തള്ളിത്തുറക്കുന്ന സംഗീതം. താഴിട്ടു പൂട്ടിയ നിലവറ വാതിലുകള്‍ക്കും മോചനം. അവയിലുറങ്ങുന്ന പൊടിപിടിച്ചതും പൊടി പിടിപ്പിച്ചതുമായ ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങളുടെ നടുമുറ്റത്ത്‌ ഒരു സൂര്യോദയം കൂടി കാണാന്‍ ഒരവസരം. സംഗീതം മനസ്സിനെ പിടിച്ചുലക്കുന്നത് സ്വര-നാദത്തിന്റെ ശക്തി കൊണ്ടു മാത്രമല്ല , അതുണര്‍ത്തുന്ന ഓര്‍മകളുടെ ആഴം കൊണ്ടുകൂടിയാണ് .


എന്താണെന്നറിയാത്ത , എന്തിനെന്നറിയാത്ത ഒരു ദുഖത്തെ മനസ്സിന്‍റെ ഉള്ളിലെവിടെയോ ഉണര്‍ത്തുന്ന സംഗീതം , അതിന് ഉള്ള ആകര്‍ക്ഷിനീയത മറ്റൊരു തരം സംഗീതത്തിനും ഇല്ല.

" വൈശാകസന്ധ്യേ " http://www.youtube.com/watch?v=wcMCxSD0dMU

ഇത്രയും കാവ്യ ഭംഗിയുള്ള മറ്റൊരു പ്രേമ ഗാനവും ഇല്ല. പക്ഷെ ഈ ഗാനത്തിന്‍റെ സംഗീതം നമ്മില്‍ ഉണര്‍ത്തുന്നത് കേട്ടു മടുത്ത പൈങ്കിളി പ്രണയത്തിന്‍റെ ഭാവമല്ല. അര്‍ത്ഥഗര്‍ഭമായ ഒരു വികാരമാണ് . ആ വികാരം എന്താണെന്നു ഇതുവരെ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല .. അത് തന്നെയായിരിക്കണം എന്നെ ഈ ഗാനം കേള്‍ക്കാന്‍ പ്രേരിപിക്കുനതും ,അതെ സമയം കേള്‍ക്കുനത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുനതും..


ചിലപ്പോള്‍ അര്‍ഥങ്ങള്‍ തേടിയുള്ള ഈ ജീവതത്തില്‍ ഒരുനാള്‍ .....

No comments: