Friday, April 18, 2008

മേഖമെന്‍ മനസ്സിനെ മൂടുന്നു, ഓര്‍മകളുടെ പെരുമഴായാല്‍

പ്രേമമുരുവിടന്‍ ഞാന്‍ കടഞ്ഞ വാക്കുകളാല്‍

വിട പറഞ്ഞു ജീവിതം

നന്ദി പറയാന്‍ ഞാന്‍ എടുത്ത വാക്കുകളാല്‍

മാപ്പ് പറഞ്ഞു ജീവിതം

പ്രേമനന്ദിക്കിടയിലുള്ള വാക്കുകളാല്‍

ഒരുഹോമാഗ്നികൂട്ടി ജീവിതം

ആ അഗ്നിയില്‍ ഹോമിച്ചു ഞാന്‍

സ്വാര്‍ത്ഥംമാം എന്‍ ജീവിതം

-------------------------------------------

നഷ്ട സ്വപ്നങ്ങളേ

നിങ്ങള്‍ക്കായ്‌ മയങ്ങുന്നു‌ ഞാന്‍

നഷ്ട സ്വപ്നങ്ങളേ

നിങ്ങളാല്‍ ഉണരുന്നു‌ ഞാന്‍

നഷ്ട സ്വപ്നങ്ങളേ

നിങ്ങള്‍ക്കായ്‌ സ്വസിക്കുനു‌ ഞാന്‍

‍നഷ്ട സ്വപ്നങ്ങളേ

നിങ്ങളാല്‍ മരിക്കുന്നു‌ ഞാന്‍

Monday, March 24, 2008

See to believe.

I closed my eyes and i closed my ears.
I close my heart , trying not to believe.
Seeing is believing , i've heard.
I've seen , I've felt , I've bled seeing.

Nor the blood grazing my cheek
Nor the throbbing in my ears
Nor the darkness in my eyes
Noting pinches me awake.

Tell me god, in your twisted logic,
Can i not believe if i choose to ?

Thursday, February 14, 2008

കഥ പോലൊരു കവിത

ഒഴുക്കില്‍ പെട്ട്‌ ആടി ഉലഞ്ഞു സഞ്ചരിക്കുന്ന ഒരു തോണിയാണ് ജീവിതം. അതിലിരുന്നു ദൂരെ മാത്രം കാണുന്ന കരയിലെ കിനാവുകള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ വിഡ്ഢികള്‍.

പുകച്ചുരുളുകളില്‍ പിടിച്ചു മുന്നോട്ടു പോകാന്‍ നോക്കിയ ഞാന്‍ വിഡ്ഢി .

ഒന്നാഞ്ഞടിക്കുന്ന കാറ്റിനുപോലും എടുത്തു മാറ്റാവുന്ന ചവിടുപടികളെ ജീവിതത്തില്‍ എനികുണ്ടായിരുനോളൂ എന്നോര്‍ക്കുമ്പോള്‍.... കഴിഞ്ഞു പോയ ജീവിതത്തിലെ ഈടുകള്‍ ‍എങ്ങനെ ഞാന്‍ താണ്ടി എന്നോരല്ഭുതം .

പറക്കുന്ന പക്ഷികള്‍ നീന്തുന്ന മ്ലസ്യങ്ങളെ കണ്ടു മോഹിക്കുന്നത്‌ പോലെ , നമ്മുടെ ആഗ്രഹങ്ങള്‍

ഒന്നും കൊണ്ടു തൃപ്തി വരാത്ത മനസ്സേ , എന്തിനോ പുറകെ പായുന്ന മനസ്സേ ,തുറക്കു‌ കണ്ണുകള്‍. കാണൂ വിക്രിതമാം ലോകത്തെ. കാണൂ നിന്‍ ലൌകീക നേട്ടങ്ങളെ .

തുടരും ......