Tuesday, June 24, 2008

The Beast Within ...




The Beast within..
The Rage....
The uncontrolled rampage..
Wake Of destruction...
Wounds reopened..
Fresh Wounds inflicted..
Eyes gouged....
The feel of a beating heart in your hands...
The Blood ....
The steely Smell of Fresh blood ....
The greusome signt of torn open Bodies..


Ahhhhhhh...... The Maddness..... The Sweet Liberating MADDNESSSSSsss......

Wednesday, June 18, 2008

മരീചിക

മുന്നോട്ടു വെക്കുന്ന ഓരോ കാലടിയും ഒരു യുഗം കഴിഞ്ഞാണ്‌ ഭു‌മിയില്‍ പതികുന്നതെന്ന് തോന്നും. കാലിനു ഒരു ഭൂഗോളത്തിന്റെ ഭാരവും.
വീശിയടിക്കുന്ന മണല്‍ കാറ്റിന് സൂചികളുടെ കൂട്ടമെന്നു തോന്നിക്കുമാറ്‌ വേഗത..
ഹൊ , എന്തൊരു വിധി .ചുട്ടു പൊള്ളുന്ന മരുഭൂമി.
നരകത്തില്‍ സ്ഥലം പോരാതെ വന്നാല്‍ ഈ മരുഭൂമികള്‍ ഉപയോഗിക്കാം.

നോക്കെത്താ ദൂരത്തോളം മണല്‍. ചുട്ടു പഴുത്ത മണല്‍.
തലയ്ക്കു മീതെയുള്ള സൂര്യനും കാലിനടിയിലുള്ള ഭൂമിയും മത്സരിച്ചു മനുഷ്യനെ വറക്കുന്നു.

ഒരു തുള്ളി വെള്ളത്തിന്‌ കടലുകളേക്കാള്‍ വില .
ഒരു തുള്ളി വെള്ളത്തിന്‌ ചോരയേക്കാള്‍ വില. ജീവനേക്കാള്‍ വില.
ദാഹജലത്തിനായുള്ള ശരീരത്തിന്റെ മുറവിളി , മനസിനെ കീഴ്പെടുത്തുന്ന , മനസാക്ഷിയെ കീഴ്പെടുത്തുന്ന, സഹയാത്രികനെ കൊന്നു ചോര കുടിക്കുന്ന മൃഗീയത മനുഷികമാകുന്ന പരീക്ഷണ ഭൂമി .

മുന്നോട്ടു പോകുന്നത് മരണത്തിലേക്ക് മാത്രമാണെന്ന അറിവോടികൂടിതന്നെ , ജീവിതത്തിന്റെ അവസാന നിമിക്ഷങ്ങള്‍ തലകുനിച്ചു മരണത്തിനടിപെടുവാന്‍ തല്പര്യമിലതതുകൊണ്ട് മാത്രം, അടുത്ത കാലടി വെക്കാന്‍ മനസ്സുകൊണ്ട് ശരീരത്തിനെ അനുസരിപ്പിക്കുന്ന നിമിഷങ്ങള്‍.

ഒരു നിമിക്ഷം. പൊടി അടച്ച കണ്ണുകളെ ഒന്നു തുറന്നപ്പോള്‍ , സ്വര്‍ഗം ആകാശങ്ങളില്‍നിന്ന് ഇറങ്ങി വന്നിരിക്കുന്നു.
അല്ല , ഇതു നരകമല്ല . കല്ലും മുള്ളും നിറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള പാത മാത്രം.
ഞാന്‍ എന്തിന് എന്‍റെ വിധിയെ പഴിച്ചു , എന്തിന് ദൈവത്തിനെ സംശയിച്ചു.
മാപ് , സമസ്ഥാപരധങ്ങള്‍ക്കും മാപ് .
സ്വര്‍ഗത്തിന്‍റെ വാതില്‍ എനിക്കായ് തുറന്നിട്ടിരിക്കുന്നു .
എന്നോ മരിച്ച കാലുകള്‍ക്കു ജീവന്‍ വെക്കുന്നു.. തളര്‍ച്ച മറന്നു അവരോടുന്നു ..
ചൂടേറ്റു ചുവന്ന മണല്‍ കാലിലെ മാംസത്തില്‍ തറച്ചു കയറുന്നില്ല.
പൊടിക്കാറ്റ് കണ്ണുകളെ അന്ധത കൊണ്ടു മറയ്കുനില്ല.
കണ്ണിനും മനസ്സിനും മുന്നില്‍ ഭൂമിയില്‍ എനിക്കായ് തുറന്ന സ്വര്‍ഗ്ഗ വാതിലുകള്‍ മാത്രം..

ചിരിക്കുകയായിരുന്നു .. അട്ടഹസിച്ച് , ആര്‍ത്താര്‍ത്തു ചിരിക്കുകയായിരുന്നു .
മുന്നില്‍ വേച്ചു വീഴുന്ന മനുഷ്യനെ കണ്ടു ചിരികുകയായിരുന്നു മരിചിക.
ദാഹിച്ചു വരണ്ട തൊണ്ടയിലേക്ക്‌ മണല്‍ കോരിയിടുന്ന , ശ്വാസത്തിനുവേണ്ടി , ജീവന് വേന്ണ്ടി പിടയുന്ന മനുഷ കോലങ്ങളെ നോക്കി.

ചിരികുകയായിരുന്നു മരിചിക.

മരിചികയും , അതുണ്ടാക്കുന്ന ദൈവങ്ങളും..