Tuesday, July 8, 2008


മരണമെന്ന ദൈവ ദൂതന്‍
വരണമെന്ന ചിന്തകള്‍
മുഴുകി നീങ്ങും നാളുകള്‍
മുഴങ്ങും സ്വര്‍ഗ്ഗ കാഹളം

മാറ്റമെന്ന മാരുതന്‍
കടപുഴക്കി ചിന്തകള്‍
മാറിവന്ന നാളുകള്‍
മറന്നുപോയ താളുകള്‍

അടഞ്ഞു പോയ കണ്ണുകള്‍
തുറന്നതില്ല മാനസം
അടച്ചുവെച്ച നാളുകള്‍
അറിഞ്ഞു വന്ന വീഴ്ചകള്‍

വീഴുന്നുതിന്നീ മാനവന്‍
ഉയര്‍ന്നു പോയ പടികളില്‍
വിടര്‍ന്നു വന്ന കണ്ണുകള്‍
വിവര്‍ണമായി മിഴികളും

യാത്ര പോയ കാലമേ
തിരിച്ചു നല്‍കു നാളുകള്‍
യാതനക്ക് മോചനം
യാചനയ്ക്കു പ്രതിഫലം

വിടര്‍ന്നു നിന്ന കുസുമമേ
അടര്‍ന്നു പോയ ഇതളുകള്‍
വീണു പോയ വീഥികള്‍
വരില്ല പോയ നാളുകള്‍

മരണമെന്ന ദൈവ ദൂതന്‍
വരണമെന്ന ചിന്തകള്‍
മുഴുകി നീങ്ങും നാളുകള്‍
മുഴങ്ങും സ്വര്‍ഗ്ഗ കാഹളം


5 comments:

CHANTHU said...

"യാത്ര പോയ കാലമേ
തിരിച്ചു നല്‍കു നാളുകള്‍
യാതനക്ക് മോചനം
യാചനയ്ക്കു പ്രതിഫലം"
-നല്ല വരികള്‍

WolverinE said...

Danks :D

നിലാവര്‍ നിസ said...

പുതുമയുണ്ട്...
പദ്യാത്മകതയില്‍ അല്പം കൂടി ശ്രദ്ധിക്കുമല്ലോ
ആശംസകള്‍.

WolverinE said...

പദ്യാത്മകത ..
അത് അത്രയ്ക്കങ്ങോട്ട് മനസിലായില്ല :D

എന്‍റെ മലയാളം ജ്ഞാനം പരിമിതമാണ്‌ :D

But thanks :D i'll try to imporve :D

remya said...

I never knew u were this good in malayalam.I liked this poem.May be because i too felt this way,but couldn't put out this beautiful.